ക്ഷീരമേഖലയിലെ സഹകരണ മാതൃക: ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഇനി ചെയ്യേണ്ടതെന്ത്? - സുനിത നാരായൺ ഷോ
ഇന്ന് ലോകത്തെ പാലും ഉൽപ്പാദനത്തിന്റെ നാലിലൊന്നും ഇന്ത്യയിലാണ് നടക്കുന്നത്, ഇത് നമ്മെ ആഗോളതലത്തിൽ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമാക്കി മാറ്റുന്നു. 2025-26 ലെ സാമ്പത്തിക സർവേ പ്രകാരം, കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയുടെ കന്നുകാലി വളർത്തൽ മേഖല 7 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്; മത്സ്യബന്ധനവും അക്വാകൾച്ചറും (Aquaculture) കഴിഞ്ഞാൽ തൊട്ടുപിന്നിൽ ഈ മേഖലയാണുള്ളത്. ഈ ഉൽപ്പാദനം വരുന്നത് ഏതെങ്കിലും ചില കോർപ്പറേറ്റ് ഭീമന്മാരിൽ നിന്നല്ല, മറിച്ച് രാജസ്ഥാനിലെ ഗ്രാമങ്ങളിലെ സ്ത്രീകളെപ്പോലെ ക്ഷീരമേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് വീടുകളിൽ നിന്നാണ്. ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കിയതിന് 'ഇന്ത്യയുടെ പാൽക്കാരൻ' (Milkman of India) എന്നറിയപ്പെടുന്ന അന്തരിച്ച വർഗീസ് കുര്യനോട് നാം നന്ദിയുള്ളവരാണ്. എന്നാൽ നമ്മുടെ വീടുകളിൽ പാൽ എത്തിക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായ ദശലക്ഷക്കണക്കിന് സ്ത്രീകളോടും പുരുഷന്മാരോടും നമ്മൾ നന്ദി പറയേണ്ടതുണ്ട്.
ഈ മാതൃക, സവിശേഷമാണ്, കാരണം ഇത് പണം നേരിട്ട് ജനങ്ങളുടെ കൈകളിലെത്തിക്കുന്നു. ഇത് അവരുടെ ക്ഷേമത്തിനായി നിക്ഷേപിക്കാനും ഉൽപ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ ഉപഭോക്താക്കളായി അവരെത്തന്നെ മാറാനും അനുവദിക്കുന്നു.
കൂടുതലറിയാൻ വീഡിയോ കാണുക.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
